യാത്ര തടസം നേരിട്ട യുവതിക്ക് സഹായവുമായി പ്രവാസി ലീഗൽ സെൽ

ബഹ്‌റൈൻ : ജനന സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞുമായി യാത്ര ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ട മുംബൈ സ്വദേശിയായ യാഷ്മിന്‍ കിയമുദിന്‍ അന്‍സാരിക്കും ബേബി മലക്കിനും സന്തോഷ വാര്‍ത്ത. ബഹ്റെന്‍ പ്രവാസി ലീഗല്‍ സെല്‍ നടത്തിയ നിരന്തരമായ ശ്രമങ്ങളിലൂടെ ആണ്‌ അമ്മയ്ക്കും കുഞ്ഞിനും ബഹ്റെന്‍ ഗവണ്‍മെന്റീൽ നിന്നും യാത്രാനുമതി ലഭിച്ചത്.അനുമതി ലഭിക്കാനായി PLCക്ക് ഒപ്പം പ്രയത്നിച്ച അഡ്വ. താരിഖ് അല്‍ ഒവിന്‍, ഇമിഗ്രേഷൻ അതോറിറ്റി, സൽമാനിയ ഹെൽത്ത് അതോറിറ്റി, ഇൻഫർമേഷൻ മന്ത്രാലയം, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കും കൂടാതെ വിവിധ സങ്കടനകള്‍ക്കും പ്രവാസി ലീഗല്‍ സെല്‍ കണ്ട്രി ഹെഡ് സുധീര്‍ തിരുനിലത്ത് നന്ദി അറിയിച്ചു.2020 ജനുവരി മാസത്തില്‍ ആണ് യാസീന്‍ എന്ന ഇന്ത്യൻ യുവതി പാകിസ്താന്‍ പൗരന്‍ ആയ ഖാലിദ് അക്രം മുഹമ്മദ്ദുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ടതു. എന്നാൽ ഗവണ്‍മെന്റിൽ രജിസ്ട്രർ ചെയ്യപ്പെടുന്നത് യാഷ്മിന്‍ ഗര്‍ഭിണിയായതിന് ശേഷമായിരുന്നു. ഇത് ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാത്തതിന് കാരണമായി .ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യാഷ്മിന്‍ വിവാഹ മോചിത ആയതിനെ തുടർന്ന് അവരുടെ ജീവിതം ദുസ്സഹം ആയി . കുഞ്ഞിന് ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്തതിനാല്‍ നാട്ടില്‍ തിരിച്ചു പോകാനും സാധിച്ചിരുന്നില്ല. അഞ്ച് സഹോദരിമാരും ഒരു സഹോദരനും മാതാപിതാക്കളും അടങ്ങുന്ന നിര്‍ധന കുടുംബത്തിലെ അംഗമായ യാഷ്മിന്‍ ആഹാരത്തിനും, വാടക അടക്കം ഉള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്കും ഒരുപാട് ബുദ്ധിമുട്ടിയിരുന്നു.ഇന്ത്യൻ എംബസിക്കും പ്രവാസി ലീഗൽ സെല്ലിനും ഒപ്പം സഹായവുമായി വേൾഡ് എൻ ആർ ഐ കൗൺസിൽ, ഐ സി ആർ എഫ്, എം എം ടി എ എം, എ ലിറ്റിൽ സംതിംഗ് ടീം, എം ഡബ്ല്യു പി എസ് , അണ്ണൈ തമിഴ് മന്ദ്രം, തെലുങ്ക് കലാ സമിതി, അഡ്വ താരിഖ് അലോവിൻ ലീഗൽ സ്ഥാപനം,ദേവ് ജി ഗ്രൂപ്പ് എന്നിവരും സഹായത്തിനെത്തി . ഇന്ന് രാവിലെ യാഷ്മിന്‍ കിയമുദിന്‍ അന്‍സാരിയും കുഞ്ഞും രാവിലെ 10 .30 നു ള്ള അബുദാബി മുംബൈ വിമാനത്തിൽ യാത്ര ആയി .