പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ പ്രവർത്തനോൽഘാടനം മസ്കറ്റിൽ നടന്നു

മസ്കറ്റ്: പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ പ്രവർത്തനോൽഘാടനം മസ്കറ്റിൽ നടന്നു. മസ്‌കറ്റിലെ അൽഖുവൈയിർ സിറ്റിയിലുള്ള സിറ്റി സീസൺസ് ഹോട്ടലിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം ഉൽഘാടനകർമ്മം നിർവ്വഹിച്ചു. പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ കോർഡിനേറ്റർ രാജേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ ഭാരവാഹികളെയും തിരഞ്ഞെടുത്തു.പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ അദ്ധ്യക്ഷയായി അഡ്വ. ജെസ്സി ജോസ്, ജനറൽ സെക്രെട്ടറിയായി ബിജു അത്തിക്കയം വൈസ് പ്രെസിഡന്റായി ജാസിം കരിക്കോട് ട്രെഷററായി നൂറുദ്ദിൻ ജോയിന്റ് സെക്രട്ടറിയായി ബാലകൃഷ്ണൻ എന്നിവരെയാണ് പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ ഭാരവാഹികളായി തിരഞ്ഞെടുത്തത്.കഴിഞ്ഞ ദിവസമാണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ തലത്തിലുള്ള പ്രവർത്തന റിപ്പോർട്ട് ഒമാനിലെ ഇന്ത്യൻ അംബാസിഡർ ജി. വി. ശ്രീനിവാസ് ഗ്ലോബൽ പ്രെസിഡന്റ്റ് അഡ്വ. ജോസ് എബ്രഹാമിൽ നിന്ന് ഏറ്റുവാങ്ങിയത്. മസ്‌കറ്റിലെ ഇന്ത്യൻ എംബസ്സിയിൽ നടന്ന ചടങ്ങിലാണ് 2024 -25 വർഷത്തെ പ്രവർത്തന റിപോർട്ട് പ്രകാശനം ചെയ്ത് ഏറ്റുവാങ്ങിയത്. . പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചതോടൊപ്പം ആഗോള തലത്തിൽ ഇന്ത്യൻ പ്രവാസികളെ കൂടുതൽ ശാക്തീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അംബാസിഡർ ജി. വി. ശ്രീനിവാസ് സൂചിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് മികച്ച പിന്തുണ നൽകുന്ന ഇന്ത്യൻ എംബസ്സിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം, ഒമാനിലെ പിഎൽസിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പറഞ്ഞു. പുതിയതായി ചുമതലയേറ്റെടുത്തവർ എല്ലാം തന്നെ ഒമാനിലെ സാമൂഹീക സാംസ്കാരിക മേഖലയിൽ നിരവധി വർഷങ്ങളായി പ്രവർത്തിക്കുന്നവരാണെന്നും ഇവരുടെ നേതൃത്വത്തിൽ പിഎൽസിയുടെ പ്രവർത്തനം കൂടുതൽ ഉയരങ്ങളിൽ എത്തുമെന്നും പിഎൽസിയുടെ ഗ്ലോബൽ വക്താവും ബഹറിൻ ചാപ്റ്റർ അധ്യക്ഷനുമായ സുധീർ തിരുനിലത്ത്‌ വാർത്താകുറിപ്പിൽ പറഞ്ഞു.പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ 2009 മുതൽ പ്രവർത്തിക്കുന്ന ഒരു സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. നിരവധിയായ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് വിവിധ കോടതികളിൽകൂടിയും മറ്റും പരിഹാരം കാണാൻ ലീഗൽ സെല്ലിന് സാധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ ചാപ്റ്ററുകളുള്ള പിഎൽസിയുടെ പ്രവർത്തനം ഇതോടെ ഒമാനിൽ കൂടുതൽ സജീവമാകുമെന്നും പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ കോർഡിനേറ്റർ രാജേഷ് കുമാർ പറഞ്ഞു.