ബഹ്‌റൈൻ കേരളീയ സമാജം പ്രവാസി മിത്ര ഡോക്ടർ കെ റ്റി റെബിയുള്ളക്ക്

unnamedബഹ്‌റൈൻ :പ്രവാസ മേഖലയിൽ ജീവകാരുണ്യ രംഗത്തും മറ്റു സാമൂഹ്യ സേവന മേഖലയിലും കഴിവ് തെളിയിച്ചവരെ ആദരിക്കുന്നതിന്റെ ഭാഗമായി ബഹ്‌റിനിലെ മലയാളികളുടെ സാംസ്‌കാരിക തലസ്ഥാനം എന്ന് വിളി പേരിലറിയപ്പെടുന്ന കേരളീയ സമാജം നൽകുന്ന പുരസ്‌കാരമായ പ്രവാസി മിത്ര അവാർഡിന് ഷിഫാ അൽജസീറ മെഡിക്കൽ ഗ്രൂപ്പ് ചെയര്മാനും മാനേജിങ് ഡയറക്ടർ റുമായ ഡോക്ടർ കെ റ്റി റെബിയുള്ളയെ തെരഞ്ഞെടുത്തതായി ബി കെ എസ് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു .

shifaസമൂഹത്തിൽ നേരിട്ടു ഇറങ്ങി ചെന്ന് അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ മാനിച്ചാണ് ഇ അവാർഡ് നൽകുന്നതെന്നും അധികൃതർ അറിയിച്ചു ആരോഗ്യ രംഗത്ത് ജി സി സി യിൽ മുപ്പതോളം സ്ഥാപനങ്ങളിൽ മലയാളികൾ എഴുനൂറോളം ഡോക്ടർ മാർ ഉൾപ്പെടെ നാലയിലത്തോളം ജീവനക്കാർ ആണ് ഷിഫാ അൽജസീറ ഗ്രൂപ്പിൽ പ്രവർത്തിക്കുന്നത് ,മൂന്നു പതിറ്റാണ്ടുകളിലായി ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന റെബിയുള്ളക്കു പ്രവാസി ഭാരതീയ സമ്മാൻ ,ബ്രിട്ടീഷ് പാർലമെന്റ് അവാർഡ് , തുടങ്ങി ബഹുമതികളും ലഭിച്ചിട്ടുണ്ട് , സാധുജനങ്ങൾക്കായി പ്രേത്യേക പെൻഷൻ പദ്ധതി , നിർദ്ധന വിദ്യാർത്ഥികൾക്കായുള്ള വിദ്യാഭ്യാസ സഹായം ,പ്രവാസ മേഖലയിൽ മികച്ച സാമൂഹിക സാമൂഹിക പ്രവർത്തകർക്കായുള്ള ഷിഫാ എക്സ ലെൻസ് അവാർഡ് തുടങ്ങിയവ അദ്ദേഹത്തിന്റെ ജീവകാരുണ്യ മേഖലയിലെ മുഖ്യ പ്രവർത്തനങ്ങൾ ആണ് ,ആഗസ്ത് മാസം 18 ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വൈകിട്ടു എട്ടുമണിക്ക് നടക്കുന്ന പരുപാടിയിൽ അദ്ദേഹത്തിനെ അവാർഡ് സമ്മാനിക്കും ,എം പി അബ്ദുൽ സമദ് സമദാനി , മാധ്യമ പ്രവർത്തകനായ ഇ എം അഷറഫ് ഉൾപ്പെടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവതി ആളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്നും അധികൃതർ അറിയിച്ചു