റഫീഖ് പറമ്പത്ത്
സോഹാർ. മായ എന്ന കണ്ണൂർ കാരി ശ്രദ്ധേയമാകുന്നത് അത്തം മുതൽ വീടിനു മുന്നിൽ പൂക്കൾ ഇട്ടിട്ടല്ല മറിച്ചു അത്തം മുതൽ തിരുവോണം വരെ വളരെ വ്യത്യസ്ത മായ പായസം പാചകം ചെയ്ത് വേണ്ടപെട്ടവർക്ക് നൽകി യാണ് മായ ഓണത്തെ വരവേൽക്കുന്നത്.അത്തം ദിവസം ഉരുളക്കിഴങ്ങ് പായസം,ചിത്തിര ദിവസം വാഴപ്പിണ്ടി പായസം, ചോതി ദിവസം മോദക് പായസം, വിശാഖം ദിവസം മില്ലെറ്റ് പായസം, അനിഴം ദിവസം വൻപയർ പായസം, മൂലം ദിവസം പച്ച പപ്പായ പായസം, ഇരുപത്തി രണ്ട് വർഷമായി ഒമാനിൽ ഉള്ള മായയും കുടുംബവും പാചകത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തി വ്യത്യസ്ത രുചി ഭേദം തേടുകയാണ് കണ്ണൂർ ഓണ സദ്യ ഒരുക്കാനും മായ സമയം കണ്ടെത്തുന്നു. കണ്ണൂർ ഭാഗങ്ങളിലെ സദ്യയിൽ മീനും ഇറച്ചിയും മീൻവറുത്തതും ഉണ്ടാകും എന്നതാണ് പ്രത്യേകത. പാചകം ചെയ്യുന്ന പായസം അടുത്ത വീടുകളിലും പരിചയക്കാരിലും എത്തിക്കും സോഹാറിൽ ബിസ്സിനെസ്സ് ചെയ്യുന്ന ശ്രീശൻ ആണ് ഭർത്താവ് മകൻ അനുഗ്രഹ് ബി ബി എ യ്ക്ക് മസ്കറ്റിൽ പഠിക്കുന്നു.