മസ്കറ്: നോട്ട് നിരോധന വിഷയത്തിൽ പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഉടനടി പരിഹാരം കാണണെമെന്ന് പ്രിയദർശനി കൾച്ചറൽ കോൺഗ്രസ്സ്.ഇതിന്റെ ആദ്യപടി എന്ന നിലക്ക് കഴിഞ്ഞ ദിവസം പ്രവർത്തകർ കരിദിനം ആചരിച്ചു.പ്രവാസികളുടെ കൈവശമുള്ള പഴയ 1000,500 നോട്ടുകൾ മാറ്റി നല്കാൻ ഇന്ത്യൻ എംബസ്സിയിൽ സൗകര്യം ചെയ്യ്തുതരാൻ കേന്ദ്രസർക്കാർ ഇടപെടണം എന്നും, ഇതിൽ പ്രതിഷേധിച് ഉടൻ തന്നെ പ്രധാന മന്ത്രിക്ക് കറുത്ത നിറത്തിലുള്ള 100 പ്രതീകാത്മക ഡിമാൻഡ് ഡ്രാഫ്റ്റ് അയക്കുമെന്നും സംഘാടകർ പറഞ്ഞു.വിഷയത്തിൽ ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ ശ്കതമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ മസ്കറ്റിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഉമ്മർ എരമങ്ങലം , റെജി ഇടിക്കുള,ഷെരിഫ് മാന്നാർ,ഷൈജൻ കോഴിക്കോട്,മനോജ് തിരൂർ,റോഷൻ,മൊയിതു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.