പ്രവാസി വെൽഫെയർ മെയ് ഫെസ്റ്റ്

മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന മെയ് ഫെസ്റ്റ് മെയ് ഒന്നിന്  രാവിലെ മുതൽ പ്രവാസി സെൻററിൽ നടക്കുമെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി അറിയിച്ചു.പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും കുട്ടികൾക്കും പങ്കെടുക്കുവാനും ആസ്വദിക്കാനും കഴിയുന്ന രീതിയിലാണ് മെയ് ഫെസ്റ്റ് സംവിധാനിച്ചിരിക്കുന്നത്. അൽ റബീഹ് വിന്നേഴ്സ് ട്രോഫിക്കും മാളൂസ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള പ്രവാസി ബാഡ്മിൻറൺ ടൂർണ്ണമെൻ്റോടുകൂടി രാവിലെ 7 മണി മുതൽ തുടങ്ങുന്ന മെയ് ഫെസ്റ്റിൽ വ്യത്യസ്ത സമയങ്ങളിലും സന്ദർഭങ്ങളിലുമായി ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, സൗജന്യ മെഡിക്കൽ ചെക്കപ്പ്, മർമ്മ ചികിത്സ ബോധവൽക്കരണം, ഫിസിയോതെറാപ്പി, ഹെന്നാ ഡിസൈനിങ്, കുട്ടികൾക്കുള്ള ഫെയ്സ് പെയിൻറിംഗ് കൂടാതെ ആകർഷകമായ സമ്മാനങ്ങൾ എന്നിവ മെയ് ഫെസ്റ്റിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.പ്രവാസി വെൽഫെയർ മെയ് ഫെസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ‪33997989‬ / ‪32051159‬ എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി അറിയിച്ചു.