മനാമ : കേരളപ്പിറവിദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ബഹ്റൈനിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ജില്ലാ അസോസിയേഷനുകളുടെ സംഗമം വേറിട്ട അനുഭവമായി.അതിജീവനത്തിന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയവരിൽ കൂടുതലും ഇന്ത്യൻ സമൂഹമാണ്. രാജ്യത്തിൻറെ അംബാസഡർമാർ എന്നാണ് കേന്ദ്ര ധനമന്ത്രി അവരെ പരിചയപ്പെടുത്തിയത്. കുടിയേറ്റത്തിൻ്റെ തുടക്കം മുതൽ തന്നെ നാടിൻറെ സാമ്പത്തിക വളർച്ചയിൽ പ്രധാന ഭാഗമായി മാറിയ പ്രവാസികൾ തങ്ങളുടെ കുടുംബത്തിന് താങ്ങും തണലും ആകുന്നതോടൊപ്പം സഹജീവികളുടെ അതിജീവനത്തിനും സംഘബോധത്തിലും മുന്നിട്ടു നിൽക്കുന്നതിനാലാണ് ഗൾഫ് രാജ്യങ്ങളിലെ അനവധി പ്രവാസി സംഘടനകളുടെ പിറവികൾക്ക് കാരണമായത് എന്ന് സംഗമം ഉത്ഘാടനം ചെയ്ത പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു. മലയാളികളുടെ സ്വത്വബോധത്തിൽ അലിഞ്ഞുചേർന്നതാണ് സംഘം ചേരലും കലയും സംസ്കാരവും ജീവകാരുണ്യവും. അറുപത്തിയേഴ് വര്ഷം കൊണ്ട് സമ്പൂര്ണ സാക്ഷരതയുടെയും സാമൂഹ്യ സുരക്ഷയുടെയും മതേതരമൂല്യങ്ങളുടെയും പച്ചത്തുരുത്തായി കേരളം മാറിയതിൽ പ്രവാസികളുടെ പങ്ക് വിലമതിക്കാനാകാത്തതാണ്. മതവിദ്വേഷവും വെറുപ്പും സാമൂഹിക പരിസരങ്ങളെ അപകടത്തിലാക്കുന്ന കാലത്തും പ്രവാസ ലോകത്ത് അത്തരം ഭിന്നിപ്പുകളെ മറികടക്കുന്നതിന് പ്രാദേശിക ജില്ലാ കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് മാതൃകാപരമാണ് എന്നും അദ്ദേഹം പറഞ്ഞു.ജില്ലകളുടെ പ്രത്യേകതകളും സവിശേഷതകളും കേരളത്തിന് നൽകികൊണ്ടിരിക്കുന്ന സംഭാവനകളും ബഹറൈനിൽ ജില്ലാ അസോസിയേഷനുകളുടെ പ്രവർത്തന സംഘാടന രീതിയും ജില്ലാ പ്രതിനിധികൾ പങ്കുവെച്ചത് സദസിന് വേറിട്ട അനുഭവമായി മാറി. തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റെ സിബി. കെ തോമസ്, അരവിന്ദ് എന്നിവരും കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് കൊല്ലം ജില്ലാ പ്രവാസി അസോസിയേഷന്റെ നിസാർ കൊല്ലം, ജഗത് മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലാ അസോസിയേഷന്റെ ചെമ്പൻ ജലാൽ, പ്രവീൺ തിരൂർ, കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് അജിത് കുമാർ, എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് ഫ്രറ്റേർണിറ്റി ഓഫ് എറണാകുളത്തിന്റെ വിവേക് മാത്യു, സ്റ്റീവൻസൺ, ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് ആലപ്പുഴ പ്രവാസി അസോസിയേഷന്റെ സിബിൻ സലീം, ധനേഷ് മുരളി കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച്കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ജമാൽ കുറ്റിക്കാട്ടൂർ, ഹരി കെ കെ, പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് പാക്ടയുടെ സതീഷ് സജിനി, കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് മണിക്കുട്ടൻ സാമൂഹിക പ്രവർത്തകരായ കെ. ടി സലീം, ജ്യോതി മേനോൻ എന്നിവരും സംസാരിച്ചു.
ലിഖിത ലക്ഷ്മൺ നിയന്ത്രിച്ച ഒന്നിപ്പ് സംഗമത്തിൽ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം വഫ ഷാഹുൽ നന്ദിയും പറഞ്ഞു. സഞ്ചു, റുമൈസ, റഷീദ, അനിൽകുമാർ, നൗഷാദ് തിരുവനന്തപുരം എന്നിവർ ഗാനാലാപനം നടത്തി.