അസ്സംബ്ലി തിരഞ്ഞെടുപ്പിൽ നേടിയ വിജയം സന്തോഷം നിറഞ്ഞത് : സംസ്‌കൃതി പ്രസിഡന്റ്റ് പ്രവീൺ നായർ

ബഹ്‌റൈൻ :  ഭാരതത്തിൽ അഞ്ചു സംസ്ഥാനങ്ങളിലായി നടന്ന അസ്സംബ്ലി തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാപാർട്ടിയുടെ വൻ വിജയത്തെ നിറഞ്ഞ സന്തോഷത്തോടെ കാണുന്നു എന്ന് ബഹ്‌റൈൻ സംസ്കൃതി പ്രസിഡന്റ് പ്രവീൺ നായർ അറിയിച്ചു . ഭാരതീയ ജനതാ പാർട്ടിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ വെളിവാകുന്നത്.
വർഗ്ഗീയ ധ്രുവീകരണമെന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളെ മികച്ച വോട്ട് ഷെയർ കൊണ്ട് അപ്രസക്തമാക്കി എന്നതാണ് റിസൾട്ട് പരിശോധിക്കുമ്പോൾ പൊതുവെ കാണാൻ സാധിക്കുക.ദുഷ്പ്രചരണങ്ങളെയെല്ലാം തന്നെ, എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങളും തള്ളി കളഞ്ഞു കൊണ്ട്, വികസനോൻമുഖവും അഴിമതി രഹിതവും, ജനക്ഷേമപരവുമായ ഭരണത്തിന് ഒപ്പം നിൽക്കുന്നു എന്നത് സന്തോഷകരമാണ്.ഇത് ഭാരതീയ ജനതാ പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിനും ഒപ്പം തന്നെ ഭാവി ഭാരതത്തിന്റെ കെട്ടുറപ്പിനും പുരോഗതിക്കും ഗുണകരമാകുമെന്നും പ്രതീക്ഷിക്കുന്നതായി ബഹ്റൈൻ സംസ്കൃതി പ്രസിഡണ്ട് പ്രവീൺ നായർ അറിയിച്ചു.