ബഹ്‌റൈൻ : ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ കൺട്രി ഹെഡ് ആയി ബഹറിനിലെ സാമൂഹിക പ്രവർത്തകനായ സുധീർതിരുനിലത്തിനെ തെരെഞ്ഞെടുത്തു . .ബഹ്‌റിനിൽ കഴിയുന്ന ഇന്ത്യക്കാരുടെ നിയമപരമായി പ്രശ്ങ്ങൾക്കു പിന്തുണ നൽകുവാൻ സഹായിക്കുന്ന സംവിധാനമാണ് ലീഗൽ സെൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു .പ്രത്യേകിച്ച് തൊഴിലാളികൾക്ക് നിയമ പരമായി ശരിയായ ഉപദേശം ലഭിക്കുന്നില്ലെന്നും ഇത്തരം കാര്യങ്ങളിൽ നിയമത്തിനനുസരിച്ചു ഉപദേശം നൽകുകയാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു . പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 10 വർഷക്കാലമായി പ്രവർത്തിക്കുന്ന സംഘടനാ ആണ് പ്രവാസി ലീഗൽ സെൽ . കഴിഞ്ഞ 29 വർഷമായി ബഹ്റൈനിൽ താമസിക്കുന്ന സുധീർ തിരുനിലത്ത് സാമൂഹിക, സാസ്കാരവിവിധ സംഘടനകളുടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഇദ്ദേഹം കോവിഡ് കാലത്തും നിരവധി സാധാരണക്കാരായ പ്രവാസികളെ സഹായിക്കുവാൻ രംഗത്തെത്തിയിരുന്നു.