ഒമാനിലെ പ്രവാസികളായ ഹരിപ്പാട് കൂട്ടായ്മ അംഗങ്ങൾ വയനാട്ടിൽ ജീവിച്ചിരിക്കുന്നവർക്കും മണ്മറഞ്ഞുപോയവക്കുവായി പ്രാർഥന യോഗം സംഘടിപ്പിച്ചു. ഹരിപ്പാട് കൂട്ടായ്മ ഒമാൻ സ്റ്റാർ ഓഫ് കൊച്ചിൻ ഇവന്റ് ഹാളിൽ അനുശോചനയോഗവും, ജനറൽ ബോഡി മീറ്റിങ്ങും നടന്നു. പ്രസിഡന്റ് ബിജു കാഞ്ഞൂർ അധ്യക്ഷത വഹിച്ചു. ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിന് കൂട്ടായ്മയുടെ പിന്തുണ ഉണ്ടാകണമെന്നും അതിനുവേണ്ടിയുള്ള സഹായം നൽകാനും യോഗത്തിൽ തീരുമാനിച്ചു. കൂടാതെ നാട്ടിലെ അർഹരായ കുട്ടികളെ കണ്ടെത്തി അവരുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങാകുവാൻ ശ്രമിക്കുമെന്നും ഭരണസമിതി അംഗങ്ങൾ അറിയിച്ചു. യോഗത്തിൽ സെക്രട്ടറി രഞ്ജിത് ഗോപി, വൈസ് പ്രസിഡന്റ് ബിജിത് ബാലകൃഷ്ണൻ, ട്രഷറർ ദേവു അഖിൽ, കോർഡിനേറ്റർമാരായ ശാന്തി സനിൽ, അനിൽ കടൂരാൻ എന്നിവർ സംസാരിച്ചു. ഭരണ സമിതിയുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.