ഫ്രന്റ്‌സ് വനിതാ സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി

 

മനാമ : “നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്” എന്ന തലക്കെട്ടിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. നാളെ (ഡിസംബർ 30 വെള്ളിയാഴ്ച) വൈകിട്ട് 5.30 നു മുഹറഖ് അൽ ഇസ്‌ലാഹ്‌ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി. പ്രമുഖ ബഹ്‌റൈനി സാമൂഹിക പ്രവർത്തക സഫിയ അഹമ്മദ് അൽകൂഹിജി സമ്മേളനം ഉത്ഘാടനം ചെയ്യും. സമ്മേളനത്തിലെ മുഖ്യ പ്രഭാഷകരായ പ്രമുഖ മൊട്ടിവേഷണൽ സ്പീക്കർ ഫാത്തിമ ശബരിമാലയും ട്വീറ്റ്‌ ചെയർപേഴ്സൻ എ. റഹ്മത്തുന്നിസയും ബഹ്‌റൈനിൽ എത്തി. ഇവരെ നേതാക്കൾ എയർപോർട്ടിൽ സ്വീകരിച്ചു.ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആക്റ്റിംഗ് പ്രസിഡന്റ്‌ എം. എം. സുബൈർ, വനിതാ വിഭാഗം പ്രസിഡന്റ്‌ സക്കീന അബ്ബാസ്‌, സെക്രട്ടറി നദീറ ഷാജി, മുഹമ്മദ് ഷാജി, ഷെബി ഫൈസൽ, സമീറ നൗഷാദ്, റഷീദ സുബൈർ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി. വാഹന സൗകര്യം ആവശ്യമുള്ളവർ 39741432 (മനാമ ), 33049521(റിഫ), 3309296 (മുഹറഖ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ജനറൽ കൺവീനർ സൗദ പേരാമ്പ്ര അറിയിച്ചു.