ബഹ്‌റൈൻ : ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം ബഹ്‌റിനിൽ കണ്ടെത്തിയതിനെ തുടർന്ന് കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ കർശനമാക്കി അധികൃതർ .ഇന്ന് കോവിഡ് പ്രതിരോധ ടാസ്ക് ഫോഴ്സ് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ: വലീദ് അൽ മനിയ ആണ് ഇക്കാര്യം അറിയിച്ചത് . ഇതനുസരിച്ചു ജനുവരി 31 മുതൽ റെസ്റ്റാറന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനു മൂന്നു ആഴ്ചത്തേക്ക് നിരോധനം ഏർപ്പെടുത്തി . എന്നാൽ ടേക്ക് എവേ ഡെലിവറി എന്നിവക്ക് മുടക്കമില്ല . സ്കൂളുകൾ ഓൺലൈൻ ക്ലാസുകൾ ആയി പരിമിതപ്പെടുത്തി . ബഹ്‌റിനിൽ കഴിയുന്ന പ്രവാസികളും സ്വദേശികളും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ വീണ്ടും നിർദേശം നൽകി .