സീറോ മലബാർ,സൊസൈറ്റിയുടെ യുടെ സ്വാതന്ത്ര്യ ദിന ആഘോഷം പ്രസിഡണ്ട് ചാൾസ് ആലൂക്ക പതാക ഉയർത്തി

മനാമ : സീറോ മലബാർ,സൊസൈറ്റിയുടെ യുടെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ പ്രസിഡണ്ട് ചാൾസ് ആലൂക്ക പതാക ഉയർത്തി നിർവ്വഹിച്ചു.സ്വാതന്ത്രസമരത്തിലെ അർപ്പണമനോഭാവവും ആത്മാർത്ഥതയും
ഗാന്ധിസത്തിൻറെ വേരുകളുംലോകത്തിനുതന്നെ മാതൃകയായിരുന്നു.കാലാതീത കാന്തിയുള്ള ത്രിവർണ്ണ പതാക ജനാധിപത്യത്തിൻറെ ശ്രീകോവിലിൽ പാറി കളിക്കുവാൻ ഇടനൽകുന്ന വിധം കുറേക്കൂടി ഉത്തരവാദിത്വബോധത്തോടെ നമ്മൾ ജനാധിപത്യപ്രക്രിയ ഏറ്റെടുക്കേണ്ട സമയത്താണ് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന വാർഷികം എന്ന് പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു.സീറോ മലബാർ സൊസൈറ്റി സംഘടിപ്പിച്ച ദേശീയ ഗാനാലാപന മത്സരത്തിലെ വിജയികളായ കുട്ടികൾ ദേശീയ ഗാനം ആലപിച്ചു
ശ്രീ.ജോജി വർക്കി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ചടങ്ങിൽ മുൻ പ്രസിഡണ്ട് ശ്രീ.ജേക്കബ് വാഴപ്പള്ളി സൊസൈറ്റി ഭാരവാഹികളായ ശ്രീ. മോൻസിമാത്യു ശ്രീ. അലക്സ് സ്കറിയ ശ്രീ.ജെൻസൻ ദേവസി, ശ്രീ.ബിജു ജോസഫ് എന്നിവർ സംസാരിച്ചു സൊസൈറ്റി ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ സ്വാഗതവും റൂസ്സോ നന്ദിയും പറഞ്ഞു.