അബുദാബി: ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി യുഎഇയിൽ വിവിധ ശിക്ഷ അനുഭവിക്കുന്ന 988 തടവുകാരെ മോചിപ്പിക്കാൻ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ വാർഷിക മാപ്പ്, കുടുംബ ഐക്യവും ബന്ധവും മെച്ചപ്പെടുത്താനും മോചിതരായ തടവുകാർക്ക് അവരുടെ ജീവിതത്തിൽ ഒരു പുതിയ യാത്ര ആരംഭിക്കാനും അവരുടെ കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും വിലപ്പെട്ട സംഭാവനകൾ നൽകാനും അവസരമൊരുക്കുന്നു.