വി​ല്യം രാ​ജ​കു​മാ​ര​നെ​ വ​ര​വേ​റ്റ്​ ഒമാൻ,ഒമാൻ വിദേശകാര്യ മന്ത്രി ഇറാനിൽ

കസബ് : ബ്രി​ട്ട​നി​ലെ വി​ല്യം രാ​ജ​കു​മാ​ര​ന്​ ഒമാനിൽ ഉൗ​ഷ്​​മ​ള സ്വീ​ക​ര​ണം. അ​ദ്ദേ​ഹ​ത്തെ​യും പ്ര​തി​നി​ധി സം​ഘ​ത്തെ​യും ഒമാന്റെ മുതിർന്ന ഉദ്യോഗസ്ഥർ സ്വീ​ക​രി​ച്ചു.ബ്രി​ട്ട​നും ഒമാനും നി​ല​നി​ര്‍ത്തി​പോ​രു​ന്ന സൗ​ഹൃ​ദ ബ​ന്ധം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ്​ സ​ന്ദ​ര്‍ശ​ന ല​ക്ഷ്യം. മേഖലയിലെ സുരക്ഷാ ഉറപ്പാക്കലും ചർച്ചാവിഷയമായേക്കാം. കുവൈറ്റിൽ നിന്നും ഒമാനിലെ മുസണ്ഡം ഗവർനെറ്റിലെ കസബിലാണ് അദ്ദേഹം വിമാനമിറങ്ങിയത്.

ഒമാൻ വിദേശകാര്യ മന്ത്രി ഇറാന്റെ പരമാധ്യക്ഷൻ റുഹാനിയുമായി ചർച്ചനടത്തുന്നു

ഒമാൻ വിദേശകാര്യ മന്ത്രി ഇറാനിൽ
ഒമാൻ വിദേശകാര്യ മന്ത്രി ഇറാനിൽ എത്തി ഇറാന്റെ പരമാധ്യക്ഷൻ റുഹാനിയുമായി ചർച്ചനടത്തി, അടുത്തിടയായി ഹോർമുസ് മേഖലയിൽ രൂപപ്പെട്ട സാഹചര്യം ചർച്ചയതായി അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയിതു. അതെ സമയം തന്നെ ഇറാനിൽ നിന്നും 137 നോട്ടിക്കൽ മൈൽ ദൂരമുള്ള ഒമാന്റെ പ്രദേശമായ കസബിൽ വി​ല്യം രാ​ജ​കു​മാ​ര​ൻ വിമാനമിറങ്ങിയത് രാഷ്ട്രീയ നിരീക്ഷകർ ഏറെ കൗതുകത്തോടെ ആണ് നോക്കി കാണുന്നത്