യുഎഇയിലെ സ്വകാര്യ സ്‌കൂളുകളിൽ ശീതകാല അവധികൾ പ്രഖ്യാപിച്ചു

യുഎഇ:യുഎഇയിലെ സ്വകാര്യ സ്‌കൂളുകളിൽ ശീതകാല അവധികൾ പ്രഖ്യാപിച്ചു. ഡിസംബറിലെ ഈ ആഴ്ച തന്നെ ഭൂരിഭാഗം സ്വകാര്യ സ്‌കൂളുകളും അടയ്ക്കും. ജനുവരി 2നാണ് സ്‌കൂളുകൾ തുറക്കുക. നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ അക്കാദമിക് കലൻഡർ പ്രകാരം ഡിസംബർ 12 മുതൽ ഡിസംബർ 30 വരെയാണ് സ്‌കൂൾ അവധി. എന്നാൽ ഡിസംബർ 10, 11 ദിവസങ്ങൾ വാതാന്ത്യമായതിനാലും ജനുവരി 1 പൊതു അവധി ആയതിനാലും കുട്ടികൾക്ക് മൂന്ന് ദിവസം അധിക അവധി ലഭിക്കും