പ്രിവിലേജ് കാർഡ് കൈമാറി

സോഹാർ : ബദറുൽ സമ ഹോസ്പിറ്റൽ സഹമിലെ യാറൽ റബ് ഒമാനി സ്കൂളിൽ വെച്ചു നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിന്റെ നടത്തിപ്പുമായി സഹകരിച്ച സാമൂഹ്യ പ്രവർത്തകർക്കുള്ള ഡിസ്‌കൗണ്ട് കാർഡുകൾ ബദറുൽ സമ ഹോസ്പിറ്റൽ സോഹാർ ബ്രാഞ്ച് മാനേജർ മനോജ്‌ കുമാറിൽ നിന്ന് സാമൂഹ്യ പ്രവർത്തകർ റഫീഖ് പറമ്പത്ത്.അശോകൻ ലിപ്റ്റൺ എന്നിവർ സ്വീകരിക്കുന്നു. ചടങ്ങിൽ സോണൽ മാർക്കറ്റിംഗ് ഹെഡ് ഷെയ്ഖ് ബഷീർ മാർക്കറ്റിംഗ് പ്രധിനിധി ശരത് കൃഷ്ണ എന്നിവർ പങ്കെടുത്തു.പതിമൂന്നോളം ഡോക്ടർ മാർ പങ്കെടുത്ത മെഡിക്കൽ ക്യാബിൽ നാനൂറോളം രോഗികളിൽ പരിശോധന നടത്തി.മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും തുടർ ചികിത്സയ്ക്കുള്ള ആനുകൂല്യ കാർഡുകൾ നൽകിയിരുന്നു.