പ്രിയദർശനി കൾച്ചറൽ കോൺഗ്രസിന്റെ മികച്ച പാർളമെന്ററിയനുള്ള പുരസ്‌കാരം വി.ടി ബാലറാമിന്

whatsapp-image-2016-09-07-at-7-31-52-pmമസ്കറ്:പ്രിയദർശനി കൾച്ചറൽ കോൺഗ്രസിന്റെ മികച്ച പാർളമെന്ററിയനുള്ള പുരസ്‌കാരം തൃത്താല എം.ൽ .എ വി.ടി ബാലറാമിന് നൽകുമെന്ന് സംഘടന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഈ മാസം 23ന് നടക്കുന്ന പ്രിയദർശനി കൾച്ചറൽ കോൺഗ്രസിന്റെ ഈദ് ഓണം ആഘോഷ പരുപാടിയിൽ അവാർഡ് വിതരണം ചെയ്യുമെന്നും സംഘാടകർ പറഞ്ഞു.സീബ് റാമി ഡ്രീം റിസോട്ടിൽ ആയിരിക്കും പരിപാടികൾ നടക്കുന്നത്. കലാ സാംസ്‌കാരിക പരിപാടികളും , ഓണസദ്യയും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും, വരും നാളുകളിൽ പ്രിയദർശനി കൾച്ചറൽ കോൺഗ്രസിന്റെ സാമൂഹിക പ്രവർത്തനങ്ങൾ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.