സൗദി അറേബ്യ : രാജ്യത്തു ട്രക്ക് ഓടിക്കുന്ന ഡ്രൈവര്‍മാര്‍, പ്രൊഫഷണല്‍ ഡ്രൈവേഴ്സ് കാര്‍ഡ് എടുക്കണമെന്ന് ജനറല്‍ ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിപ്പിൽ വ്യക്തമാക്കി . ഡിസംബര്‍ എട്ടാം തീയ്യതി വരെയാണ് സമയപരിധി നൽകിയിരിക്കുന്നത് . 3500 കിലോഗ്രാമിലധികം ഭാരമുള്ള ട്രക്കുകള്‍ ഓടിക്കുന്നവര്‍ പ്രൊഫഷണല്‍ ഡ്രൈവേഴ്സ് കാര്‍ഡ് എടുത്തിരിക്കണം.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് ഉള്‍പ്പെടെ വിവിധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ നീക്കം . അതോടൊപ്പം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ മേഖലയിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ചരക്കു കടത്ത് സംവിധാനങ്ങളുടെ സുരക്ഷാ നിലവാരം മെച്ചപ്പെടുത്താനും പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതായി അധികൃതര്‍ അറിയിച്ചു.ബിസിനസ് ആവശ്യങ്ങള്‍ക്കായോ സ്വകാര്യ ആവശ്യങ്ങള്‍ക്കായോ സാധനങ്ങള്‍ കൊണ്ടുപോകുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിബന്ധന ബാധകമാണെന്നും അധികൃതർ അറിയിച്ചു