ദമ്മാം:അടുത്ത വർഷം ജൂൺ ഒന്നു മുതൽ വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുവാൻ വിദഗ്ധ തൊഴിലാളികൾക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കുമെന്ന് സൗദി മുനിസിപ്പൽ റൂറൽ അഫയേഴ്സ് മന്ത്രാലയം വ്യക്തമാക്കി .81 പ്രൊഫഷനുകളിലെ തൊഴിലാളികൾക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രൊഫഷണൽ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ നൽകും. ബലാദി പ്ലാറ്റ്ഫോം ഉപയോഗിച്ച് തൊഴിലാളികൾക്ക് ലൈസൻസ് നേടുകയും പുതുക്കുകയും ചെയ്യാം .ഉയർന്ന കാര്യക്ഷമതയോടെ ജോലി ചെയ്യാൻ തൊഴിലാളിക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും അനുഭവപരിചയവും വൈദഗ്ധ്യവും പരിശോധിച്ച ശേഷമായിരിക്കും
ലൈസൻസുകൾ നൽകുക .സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ലൈസൻസ് നേടാൻ കഴിഞ്ഞില്ലെങ്കിൽ അങ്ങനെയുള്ള സ്ഥാപനങ്ങളുടെ വാണിജ്യ ലൈസൻസ് പുതുക്കി നൽകില്ല.കൂടാതെ പുതിയ ലൈസൻസ് നേടാനും തൊഴിലാളിക്ക് ലൈസൻസ് ഉണ്ടാകണമെന്നും അധികൃതർ വ്യക്തമാക്കുന്നു .