ബഹ്റൈൻ : നിരോധിത പുകയില വിറ്റതിന് 21-30 വയസ് പ്രായമുള്ള മൂന്ന് ഏഷ്യക്കാരെ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഹമേലയിലെ ഗോഡൗണിൽ നിന്നാണ് 61000 ബി.ഡി. വിലവരുന്ന നിരോധിത വസ്തു പിടികൂടിയത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു