മസ്കറ്റ് :പ്രമുഖ ഒമാനി മാധ്യമ പ്രവർത്തകയും അവതാ രികയുമായായ റഹ്മ ബിൻത് ഹുസൈൻ അൽ ഈസ നിര്യാതയായി.അസുഖ ബാധിതയായി കഴിയുകയായിരുന്നു.ഒമാൻ ടീ വി യുടെ തുടക്കം മുതൽ കൂടെയുണ്ടായിയിരുന്ന വനിതാ അവതാരകാരിൽ പ്രമുഖയായിരുന്നു ഇവർ.വാർത്തകളും ടീവി ഷോകളും അവതരിപ്പിക്കുന്നതിലൂടെ തലമുറകളുടെ ഹൃദയം കീഴടക്കിയ വ്യക്തി കൂടിയാണ് റഹ്മ ബിൻത് ഹുസൈൻ അൽ ഈസ.കുട്ടികൾക്കുള്ള പരിപാടികൾ ധാരാളം അവതരിപ്പിക്കുമെങ്കിലും കുടുംബങ്ങൾക്ക് പ്രാധാന്യം ഉള്ള മറ്റു പരിപാടികളും ചെയ്തിരുന്നു.മാധ്യമ രംഗത്ത് ഒമാനി സ്ത്രീകളുടെ സാനിധ്യം വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.ഒമാൻ ടീവി റേഡിയോ അവതാരകയുടെ നിര്യാണത്തിൽ വാർത്താ വിതരണ മന്ത്രാലയം അനുശോചിച്ചു.