നബിദിനം 2022 : ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു.

ഒക്ടോബർ 8 ശനിയാഴ്ച നീല വിവര ചിഹ്നങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന 7 ദിവസത്തെ പണമടച്ചുള്ള പാർക്കിംഗ് സോണുകൾ ഒഴികെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കും.

ഈ വർഷം, ഈ തീയതി ഒക്ടോബർ 8 ശനിയാഴ്ചയാണ്. പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഈ ദിവസം ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു