മസ്കറ്റ്:ഒമാനിലെ പ്രഥമ പണമിടപാട് സ്ഥാപനമായ ” പുരുഷോത്തം കാഞ്ചി ” യുടെ പുതിയ ശാഖ മൊബൈല നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തനം ആരംഭിച്ചു .ഡയറക്ക്റ്റർ അബ്ദുൽ അസീസ് അൽ മഖ്‌ബാലി ആണ് ഉദ്‌ഘാടനം നിർവഹിച്ചത് .ജനറൽ മാനേജർ സുബിൻ ജെയിംസ് ,ഹെഡ് ഓഫ് ഓപ്പറേഷൻസ് ബിനോയ് സൈമൺ , സ്വദേശി പ്രമുഖർ, ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ സാനിധ്യത്തിൽ ആയിരുന്നു ഉദ്‌ഘാടന ചടങ്ങു നടന്നത് . ഒമാനിലെ ഏറ്റവും വലിയ പണമിടപാട് സ്ഥാപനമായ” പുരുഷോത്തം കാഞ്ചി ” സേവനങ്ങൾ ഉപഭോക്താക്കൾക്ക് അരികിലേക്ക് എത്തിയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖ തുറന്നതു എന്ന് സുബിൻ ജെയിംസും, ബിനോയ് സൈമണും പറഞ്ഞു . പണം അയച്ചു ഏതാനും മിനിറ്റിനുള്ളിൽ തന്നെ അക്കൗണ്ടിൽ എത്തുന്നതിനുള്ള ഇൻസ്റ്റന്റ് ക്രെഡിറ്റ് സൗകര്യവും ,ഇതിനുപുറമെ മണി ട്രാൻസ്‌ഫർ സംവിധാനങ്ങൾ ആയ വെസ്റ്റേൺ യൂണിയൻ, ഇൻസ്റ്റന്റ് ക്യാഷ് ,ഇസഡ് റെമിറ്റ് , മണിഗ്രാം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. സാധാരണക്കാരായ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏറെ പ്രവാസികൾ ജോലി ചെയുന്ന ഈ ഭാഗത്തെ ഇവരുടെ സേവനം ഏറെപേർക്കു ഗുണകരമാകും
ചിത്രങൾ കാണാം