സലാല:കഴിഞ്ഞ ദിവസം മരിച്ച മുസ്‍ലിം ലീഗ് ദേശീയ കൗൺസിൽ അംഗം പുത്തൂർ അസീസ് സാഹിബിന്റെ ആകസ്മിക വേർപാടിൽ സലാല കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. കറകളഞ്ഞ മതേതരവാദിയും സാധാരണക്കാരന്റെ ഇഷ്ടനേതാവുമായ പുത്തൂരിന്റെ മരണം മുസ്‍ലിം ലീഗിനും പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ജില്ലാ പ്രസിഡന്റ് വി.സി. മുനീർ മുട്ടുങ്ങൽ പറഞ്ഞു.വിവേകപൂർവമായ ഇടപെടലിന്റെ ഭാഗമായി പല സംഘർഷ സാഹചര്യങ്ങളും ഇല്ലാതാക്കാൻ അസാമാന്യ നേതൃപാടവം കൈമുതലായുള്ള പുത്തൂരിന് സാധിച്ചിട്ടുണ്ടെന്നും അധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം അനുസ്മരിച്ചു.യുവാക്കൾ മാതൃകയാക്കേണ്ട നേതാവാണ് പുത്തൂർ അസീസ് എന്നു ജാഫർ ജാതിയേരി സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ഹമീദ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു. ഷബീർ കാലടി മുഖ്യപ്രഭാഷണം നടത്തി. ആത്മാർത്ഥയുള്ള പൊതുപ്രവർത്തകനായിരുന്നു പുത്തൂരെന്നു അദ്ദേഹം അനുസ്മരിച്ചു. ഗഫൂർ ചോറോട് ,സമദ് കൊയിലാണ്ടി സംസാരിച്ചു.
വാർത്ത : മുനീർ വി.സി