ഖത്തറിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; ആകെ മരണം 8

this image is for illustration purpose only

ദോഹ:ഖത്തറിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണമടഞ്ഞു. ഇതോടെ മരണസംഖ്യ 8 ആയി. 59 കാരനാണ് മരണമടഞ്ഞതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന് ഗുരുതരമായ ഹൃദയാഘാതം സംഭവിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം പ്രവാസിയാണോ സ്വദേശിയാണോ മരണമടഞ്ഞതെന്നത് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ 345 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 5,008 ആയി ഉയര്‍ന്നു. 4,490 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 46 പേര്‍ സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവര്‍ 510 ആയി. രോഗം സ്ഥിരീകരിച്ച 345 പേരില്‍ പ്രവാസികളും സ്വദേശികളും ഉള്‍പ്പെടുന്നു. 1,811 പേരില്‍ കൂടി പരിശോധന നടത്തിയതോടെ പരിശോധനക്ക് വിധേയമായവരുടെ എണ്ണം 60,139 ആയി ഉയര്‍ന്നു.