ദോഹ: ഖത്തറിൽ ചൊവ്വാഴ്ച 518 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 59 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ആകെ രോഗം ഭേദമായവർ 614 ആയി. നിലവിലുള്ള ആകെ രോഗികൾ 5910 ആണ്. രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി ഏതെങ്കിലും തലത്തിൽ സമ്പർക്കമുണ്ടായവരെ കണ്ടെത്തി പരിശോധന നടത്താൻ ആരോഗ്യമന്ത്രാലയം വൻ നടപടികളാണ് സ്വീകരിക്കുന്നത്. രോഗികളുടെ എണ്ണം കൂടാൻ ഇതും കാരണമാണ്.