
ഖത്തർ : അന്തരീക്ഷ താപം ഉയർന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളും സംബന്ധിച്ചു തൊഴിലാളികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ഖത്തർ തൊഴിൽ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയവുമായും ട്രേഡിങ് ആൻഡ് ഏജൻസി സർവിസസ് കമ്പനിയുമായി സഹകരിച്ച് തൊഴിലാളികൾക്കായി ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു . അന്തരീക്ഷ താപം ഉയർന്ന സാഹചര്യത്തിൽ ജോലിഇടങ്ങളിലും താമസസ്ഥലങ്ങളിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിലാളികൾക്ക് സൂര്യാഘാതം തടയുന്നതിനുള്ള സുരക്ഷിതമായ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ശിൽപശാല അധികൃതർ സംഘടിപ്പിച്ചത്. ചടങ്ങിൽ ഉയർന്ന അന്തരീക്ഷതാപനില ഉള്ള സാഹചര്യത്തിൽ ജോലി ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ച് തൊഴിലാളികൾക്ക് നിർദേശം നൽകി. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി പൊതു -സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുമായി സഹകരിച്ച് തൊഴിലാളികൾക്കും തൊഴിലുടമകൾക്കുമുള്ള ബോധവത്കരണ പ്രചാരണ പരിപാടികൾ തൊഴിൽ മന്ത്രാലയം ഊർജിതമാക്കുകയാണ്.ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷ താപനിസ വർധിക്കുന്നതിനിടെ ആരോഗ്യസുരക്ഷ നിർദേശവുമായി പ്രൈമററി ഹെൽത്ത് കെയർ കോർപറേഷൻ രംഗത്തെത്തിയിട്ടുണ്ട് . തൊഴിലാളികളുടെ വിശ്രമം , കൃത്യമായ ഇടവേളകളിൽ ദാഹ ജലം കുടിക്കുക , അനുയോജ്യമായ വസ്ത്രങ്ങൾ , അന്തരീക്ഷ താപം ഉയർന്ന സാഹചര്യത്തിലെ ജോലി ഒഴിവാക്കുക , തുടങ്ങി നിർദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട് .







