ദോഹ : ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ‘ഇന്ത്യ ഉത്സവ് ആരംഭിച്ചു. ഡി റിങ് റോഡ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന് ഉദ്ഘാടനം ചെയ്തു. ദോഹ ബാങ്ക് സിഇഒ ഡോ.ആര്.സീതാരാമന്, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ്, രാജകുടുംബാംഗങ്ങള്‍ തുടങ്ങി ഒട്ടേറെ പേര് പരിപാടിയില്‍ പങ്കെടുത്തു. ഇന്ത്യന്‍ സില്‍ക്സ് ആന്‍ഡ് എത്നിക് വിയര് വിഭാഗം അംബാസഡറുടെ പത്നി റിതു കുമരന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ തനത് സില്‍ക് സാരികള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഡ്രസ് മെറ്റീരിയലുകള്‍ എന്നിവയെല്ലാം വിലക്കിഴിവില്‍ ലഭിക്കും. മുവായിരത്തിലധികം വൈവിധ്യമാര്‍ന്ന ഇന്ത്യൻ ഉല്പന്നങ്ങളാണ് ഇന്ത്യ ഉത്സവിന്റെ ഭാഗമായി വിപണിയിലെത്തിച്ചിരിക്കുന്നത്. ഇന്ത്യയുടെ പഴങ്ങള്‍, പച്ചക്കറികള്‍, ഇറച്ചി, അടുക്കള സാമഗ്രികള്‍, സാരി, ചുരിദാര്‍ എന്നിവലഭ്യമാണ്. ഹോട്ട് ഫുഡ് വിഭാഗത്തില്‍ ഇന്ത്യയുടെ തനത് രുചിക്കൂട്ടുകളിലുള്ള ഭക്ഷണവും മധുര പലഹാരങ്ങളുമുണ്ട്. ലുലു ശാഖകളിലെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ പ്രമോഷന് ഫെബ്രുവരി 8 വരെ തുടരുമെന്നും അറിയിച്ചു.