ഭിന്നശേഷിക്കാർക്ക് ആശ്വാസമായി ഖത്തർ

DESK@QATAR

ഖത്തർ :ഭിന്നശേഷിക്കാരുടെ ജോലി സമയത്തിൽ ഒരു മണിക്കൂർ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്ഖത്തർ.ഖത്തറിന്റെപുതിയപ്രഖ്യാപനം ഭിന്നശേഷിക്കാരായ തൊഴിലാളികൾക്ക് വളരെ ഉപകാരപ്രദമാണ്.സിവിൽ സർവീസ് ബ്യൂറോയാണ് ഇവർക്ക് വളരെ ഉപകാരപ്രദമായ ഈ തീരുമാനംപ്രാബല്യത്തിൽ ആക്കിയിരിക്കുന്നത് പുതിയ നിയമപ്രകാരം ഭിന്നശേഷിക്കാരായ തൊഴിലാളികൾ അവരുടെ ജോലിസ്ഥലങ്ങളിൽ ഇനി മുതൽ അരമണിക്കൂർ വൈകിയെത്തിയാൽ മതി.കൂടാതെ അരമണിക്കൂർ നേരത്തെ ജോലി അവസാനിപ്പിച്ച് ഇവർക്ക് മടങ്ങുകയും ചെയ്യാം. 2016ലെ 15ാം നമ്പർ സിവിൽ ഹ്യൂമൻ റിസോഴ്സ് നിയമത്തിലെ ആർട്ടിക്കിൾ 73, എക്സിക്യൂട്ടീവ് റെഗുലേഷൻസ് അടിസ്ഥാനത്തിലാണ് ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്.