ഖത്തർ ദേശിയ ദിനം : ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 18 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കും. അമീരി ദിവാനില്‍ നിന്നുള്ള അറിയിപ്പ് പ്രകാരമാണ് അവധി .ഡിസംബര്‍ 18നാണ് എല്ലാ വര്‍ഷവും ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. ഫിഫ ഫുട്‍ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം ഇതേ ദിവസം തന്നെ ആണ് നടക്കുന്നത് .