ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും , ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും പാര്‍ക്കിങ് ഫീസ് പുതുക്കി . പുതുക്കിയ പാര്‍ക്കിങ് നിരക്കുകള്‍ ഇന്നു മുതല്‍ നിലവിൽ വരും. ലോകകപ്പില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി അറൈവല്‍, ഡിപ്പാര്‍ച്ചര്‍ കവാടങ്ങള്‍ക്ക് മുമ്പില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. കര്‍ബ്സൈഡ് ആക്സസ് നിയന്ത്രിക്കുന്നതിനാല്‍ രണ്ട് വിമാനത്താവളങ്ങളിലും എയര്‍പോര്‍ട്ട് കാര്‍ പാര്‍ക്കിങില്‍ മാത്രമെ സ്വകാര്യ വാഹനങ്ങള്‍ക്ക് യാത്രക്കാരെ ഇറക്കാനും കയറ്റാനും സാധിക്കു . ഇവിടങ്ങളില്‍ മൗസലാത്തിന്റെ ലിമോസിന്, ടാക്സികള്‍, ചലനശേഷി കുറഞ്ഞവരുടെ വാഹനങ്ങള്‍, ഖത്തര്‍ എയര്‍വേയ്സ് ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട എയര്‍പോര്‍ട്ട് ഷട്ടില്‍ ബസുകള്‍ എന്നിവയ്ക്കാണ് അനുമതിനൽകിയിരിക്കുന്നത് . ഹമദ് വിമാനത്താവളത്തിലെ പുതുക്കിയ കാര്‍ പാർക്കിങ് ഫീസ് പരമാവധി 30 മിനിറ്റിന് 25 റിയാലാണ് . തുടര്‍ന്നുള്ള ഓരോ മിനിറ്റിനും 100 റിയാല്‍ എന്ന തോതില്‍ ചാര്‍ജ് ഈടാക്കും. പരമാവധി 60 മിനിറ്റ് കാലയളവിലേക്ക് 25 റിയാലും അതിനു ശേഷം ഓരോ മിനിറ്റിനും 100 റിയാലുമായിരിക്കും ചാര്‍ജ് ഈടാക്കുക. കാര്‍ പാര്‍ക്ക് മുതല്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വരെ സൗജന്യ ഷട്ടില്‍ ബസ് സര്‍വീസുകള്‍ ലഭ്യമാണ്. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതുക്കിയ കാര്‍ പാർക്കിങ് ചാര്‍ജ് പരമാവധി 30 മിനിറ്റിന് 25 റിയാലും അതിനു ശേഷം ഓരോ 15 മിനിറ്റിനും 100 റിയാലുമാണ്.