ഖത്തറിൽ ഫാ​മി​ലി റെ​സി​ഡ​ൻ​സി വി​സ അ​പേ​ക്ഷ ഇനി ഓൺലൈനിൽ

ദോ​ഹ: ഖത്തറിലെ ഫാ​മി​ലി റെ​സി​ഡ​ൻ​സി വി​സ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഓൺലൈ​ൻ വ​ഴി​യാ​ക്കു​ന്നു. വി​സ അ​പേ​ക്ഷ ഓൺലൈ​ൻ വ​ഴി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ന്ന​താ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്​​പോ​ർ​ട്സ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്​​മ​ദ് അ​ൽ അ​തീ​ഖ് ‘ദി ​പെ​നി​ൻ​സു​ല’ ഖ​ത്ത​റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഹു​കൂ​മി വെ​ബ്സൈ​റ്റ്, മെ​ട്രാ​ഷ് 2, ഇന്റെർണൽ സ​ർ​വി​സ്​ സം​വി​ധാ​നം തു​ട​ങ്ങി​യ രീ​തി​ക​ളി​ലൂ​ടെ​യെ​ല്ലാം വി​സ​ക്കാ​യി അ​പേ​ക്ഷി​ക്കാം.ഇ​താ​ദ്യ​മാ​യാ​ണ് മെ​ട്രാ​ഷ് പോ​ലെ​യു​ള്ള സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന​ത്.അ​പേ​ക്ഷ​ക​നു​മാ​യു​ള്ള അ​ഭി​മു​ഖം രാ​ജ്യ​ത്തെ വി​വി​ധ സ​ർ​വി​സ്​ സെന്ററുകൾ വ​ഴി​യാ​യി​രി​ക്കും.

മുൻപ് അ​പേ​ക്ഷ​ക​നെ അ​ഭി​മു​ഖ​ത്തി​നാ​യി പാ​സ്​​പോ​ർ​ട്ട്​​ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് വി​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ൽ, പു​തി​യ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ ന​ട​പ​ടി​ക​ൾ ല​ളി​ത​മാ​കും.നി​യ​മ​പ്ര​കാ​രം ഫാ​മി​ലി വി​സ ല​ഭി​ക്കു​ന്ന​തി​ന് പു​തി​യ നി​ബ​ന്ധ​ന​ക​ളൊ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടി​ല്ല.പ​ക​രം ന​ട​പ​ടി​ക​ളെ​ല്ലാം എ​ളു​പ്പ​മാ​ക്കു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും മ​റ്റും സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ അ​പേ​ക്ഷ ത​ള്ളി​ക്ക​ള​യു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. അടുത്തിടെ ര​ക്ഷി​താ​ക്ക​ളു​ടെ സ്​​പോ​ൺ​സ​ർ​ഷി​പ്പി​ൽ​ത​ന്നെ മ​ക്ക​ൾ​ക്കു ജോ​ലി ന​ൽ​കാ​ൻ അ​നു​വ​ദി​ച്ചു​കൊ​ണ്ട് വിപ്ലവകരമായ മാറ്റത്തിനാണ് ഖത്തർ തുടക്കം കുറിച്ചത് ഗൾഫ് മേഖലയിൽ തന്നെ ചർച്ചാവിഷയമായിരുന്നു.