ഖത്തർ :സൗദി പൗരനെ വിവാഹം ചെയ്ത ഖത്തറി വനിതയോട് റിയാദ് വിട്ടുപോകാൻ സൗദി ഭരണകൂടം കല്പിച്ചതായി റിപ്പോർട്.ഖത്തർ മനുഷ്യാവകാശ കമീഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. നിരവധി ഖത്തറികളും ഉപരോധ രാഷ്ട്രങ്ങളിൽ നിന്നുള്ള കുടുംബ ബന്ധങ്ങളും ഏതാണ്ട് തകർന്നു കഴിഞ്ഞ അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. ഖത്തർ ഉപരോധം വെറും നയതന്ത്ര വിഷയം മാത്രമല്ലെന്നും ഇക്കാര്യത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ നിരവധിയുണ്ടെന്നും ഖത്തർ നേതൃത്വം നിരവധി തവണ അന്താരാഷ്ട്ര വേദികളിൽ ഈ വിഷയം ഉയർത്തി കൊണ്ടുവന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.കുടുംബ ബന്ധങ്ങളെ ശിഥിലമാക്കിയ ഖത്തർ ഉപരോധത്തിനെതിരെ അന്തരാഷ്ട്ര കോടതികളിൽ പോരാട്ടം നടത്തുമെന്നും കമീഷൻ വാർത്ത കുറിപ്പിൽ അറിയിച്ചു .