ഖത്തർ അൽ ജസീറ ചാനൽ ബഹ്‌റൈൻ രാജ്യത്തിനും എതിരെ പ്രചാരണങ്ങൾ നടത്തുന്നു: പ്രസ്താവന ഇറക്കി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം

ബഹ്‌റൈൻ : ഖത്തർ അൽ ജസീറ ചാനൽ വഴി ബഹ്‌റൈനും പൗരന്മാർക്കും എതിരെ അപകീർത്തിപ്പെടുത്തുന്നതും പ്രേരിപ്പിക്കുന്നതുമായ പ്രചാരണങ്ങൾ പ്രൊഫഷണലിസവും മാധ്യമ വിശ്വാസ്യതയും ഇല്ലാത്ത വ്യവസ്ഥാപിതമായ ചട്ടക്കൂടിനുള്ളിലാണ് വരുന്നതെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കി . ഇറാ നിലെ ഷിറാസിൽ ഒരു മതകേന്ദ്രം ആക്രമിച്ചത് ബഹ്‌റൈൻ പൗരനാണെന്ന് അൽ ജസീറ ചാനൽ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും , മാധ്യമങ്ങളുടെ വിശ്വാസ്യതയും പ്രൊഫഷണലിസവും ബഹ്‌റൈൻ രാജ്യത്തിനെതിരായ ചാനലിന്റെ വർഷങ്ങളോളം നീണ്ട സമീപനത്തിന് എതിരാണ്. അതിനാൽ, ഇറാനിയൻ പ്രാദേശിക അധികാരികൾ റിപ്പോർട്ട് നിഷേധിച്ചുവെന്ന് കണക്കിലെടുത്ത് വിവരങ്ങൾ ഉടൻ നിഷേധിക്കണമെന്നും , ഖത്തർ അൽ ജസീറ ചാനൽ ബഹ്റൈന്റെ ഈ പ്രസ്‍താവന പ്രസിദ്ധീകരിക്കണമെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ ആവിശ്യപ്പെട്ടു .