ഖത്തർ:ഖത്തറിനെതിരെ നടപടി സ്വീകരികകണമെന്ന യു.എ.ഇ യുടെ ആവശ്യം അന്തരാഷ്ട്ര ജസ്റ്റിസ് കോടതി തള്ളി.ഖത്തർ തങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണിയിൽ അനുമതി നിഷേധിച്ചത് മൂലം ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം നൽകണമെന്ന ആവശ്യമാണ് ഡെൻമാർക്ക് ആസ്ഥാനമായ അന്താരാഷ്ട്ര ജസ്റ്റിസ് കോടതി കഴിഞ്ഞ ദിവസം തള്ളിയത്.ഖത്തർ മനുഷ്യാവകാശ കമീഷൻ വിധിയെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചിട്ടുണ്ട്.ഉപരോധം യു.എ.ഇ അടക്കമുള്ള ഉപരോധ രഷ്ട്രങ്ങൾ വരുത്തിവച്ച പ്രതിസന്ധിയാണെന്നും ഇക്കാര്യത്തിൽ ഖത്തറിനെതിരെ തന്നെ പരാതി നല്കാൻ അവരുടെ അഭിമാനം എങ്ങിനെ അനുവാദം നൽകിയെന്നും കമീഷൻ പുറത്തിറക്കിയ പ്രത്യേക വാർത്ത കുറിപ്പിൽ കമീഷൻ ചൂണ്ടിക്കാട്ടി.