മസ്കറ്റ് :വ്യാഴാഴ്ച രാത്രി അന്തരിച്ച മുൻ മന്ത്രിയും മുൻ സ്റ്റേറ്റ് ഉപദേഷ്ടാവുമായ തുർക്കി ബിൻ മഹ്മൂദ് അൽ സൈദിന്റെ നിര്യാണത്തിൽ അനുശോചിക്കാൻ ഖത്തർ അമീർ മസ്കറ്റിൽ എത്തി.മസ്കറ്റിൽ എത്തിയ അമീറിനെ ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് സ്വീകരികരിച്ചു.ജി.സി.സി ഉച്ചകോടിക്ക് ശേഷമുള്ള ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ വരവിനെ വൻ പ്രാധാന്യത്തോടെ ആണ് ഗൾഫ് മേഖലയിലെ രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.