ദോഹ: കൂടുതല്‍ വിദേശികളെ രാജ്യത്തേക്കാകര്‍ഷിക്കാന്‍ ഖത്തര്‍ പദ്ധതിയിടുന്നു. ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇനി ഖത്തറില്‍ വിസ വേണ്ട. ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും , ഖത്തര്‍ ടൂറിസം അതോറിട്ടിയും ഖത്തര്‍ എയര്‍വെയ്സും സംയുക്തമായാണ് പദ്ധതി തയ്യാറാക്കിയത് .ആറുമാസം വരെയുള്ള വിസാ രഹിത സന്ദര്‍ശനം എന്ന സംവിധാനം ഉടന്‍ നിലവില്‍ വരും.
ഇന്ത്യയടക്കം 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഖത്തറിലേക്ക് സന്ദര്‍ശകരായി എത്താന്‍ വിസക്ക് അപേക്ഷ നൽകുകയോ ഫീ അടക്കുകയോ വേണ്ടതില്ല. ചുരുങ്ങിയത് ആറു മാസംകാലാവധിയുള്ള പാസ്പോർട്ടും റിട്ടേൺ ടിക്കറ്റും വിമാനത്താവളത്തില്‍ ഹാജരാക്കിയാൽ പ്രവേശനാനുമതി ലഭിക്കും. തങ്ങളുടെസാംസ്കാരിക പാരമ്പര്യവും ആതിഥ്യമര്യാദയും അനുഭവിക്കാൻ സന്ദർശകരെ സ്വാഗതം ചെയ്യുകയാണെന്ന്ഖത്തർ ടൂറിസം അതോറിറ്റി ചെയർമാൻ ഹസൻ അൽ ഇബ്രാഹീം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
33 രാജ്യങ്ങൾക്ക് 90 ദിവസം വരെയും ഇന്ത്യയടക്കമുള്ള 47 രാജ്യക്കാർക്ക് 30 ദിവസം വരെയും വരെ ഖത്തറിൽ തങ്ങാവുന്ന മൾട്ടിപ്പിൾ എൻട്രി അനുമതിയാണ് ലഭിക്കുക. ജിസിസി രാജ്യങ്ങള്‍ക്കു പുറമെ ഷെങ്കന്‍ അമേരിക്ക, ബ്രിട്ടൻ, കാനഡ, ആസ്ട്രേലിയ തുടങ്ങി 33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്180 ദിവസം വരെ കാലാവധിയുള്ളതും , ഇന്ത്യയുള്‍പ്പെടെ 47 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 60 ദിവസം വരെ നീട്ടാവുന്നതുമായ സന്ദര്‍ശനാനുമതിയയായിരിക്കും ലഭിക്കുക . ഇതിലൂടെ വിദേശികളെ സ്വീകരിക്കുന്നതില്‍ മേഖലയിലെ ഏറ്റവും തുറന്ന സമുപനമുള്ള രാജ്യമായി മാറുകയാണ് ഖത്തർ.
കഴിഞ്ഞ നവംബറില്‍ ഖത്തര്‍ പ്രഖ്യാപിച്ച സൗജന്യ ട്രാന്‍സിറ്റ് വിസ പദ്ധതി യുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രഖ്യാപനം . അതിനുശേഷം ഖത്തര്‍ എയര്‍വെയ്സ് യാത്രക്കാരുടെ എണ്ണത്തില്‍ 39 ശതമാനം വര്‍ദ്ധനയുണ്ടായതായി ഖത്തര്‍ എയര്‍വെയ്സ് സി ഇ ഒ അക്ബര്‍ അല്‍ബാകിര്‍ അറിയിച്ചു .ഖത്തറിന്റെ സ്വപ്ന പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായുള്ള പുതിയ പ്രഖ്യാപനത്തിന് രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത് .