ബഹ്റൈൻ : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ചുള്ള “ക്വിസ് ഇന്ത്യ”യുടെ പോസ്റ്റർ, ബഹ്റൈൻ സന്ദർശനവേളയിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ പ്രകാശനം ചെയ്തു. ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ സംസ്കൃതി ബഹ്‌റൈൻ നടത്തുന്ന ക്വിസ് അടുത്ത വർഷം ജനുവരി 21 ന് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. . ഇന്ത്യ@75, ഇന്ത്യ-ബഹ്റൈൻ ബന്ധത്തിന്റെ 50 വർഷം എന്നീ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് സംസ്കൃതി ബഹ്‌റൈൻ ക്വിസ് ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത് .
സംസ്കൃതി ബഹ്റൈൻ പ്രസിഡന്റ് പ്രവീൺ നായർ, സെക്രട്ടറി റിതിൻ രാജ്, സംസ്കൃതി ശബരീശ്വരം വിഭാഗ് പ്രസിഡന്റ് സിജുകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഗൾഫ് ഹോട്ടലിൽ വെച്ചായിരുന്നു പ്രകാശനം .
കൂടുതൽ വിവരങ്ങൾക്ക് +973 3907 3783 എന്ന നമ്പറിൽ ശ്രീ സോവിച്ചൻ ചെന്നാട്ടുശ്ശേരിയുമായി ബന്ധപ്പെടുക.