റാഫിള്‍ ടിക്കറ്റ് ക്രമക്കേടിലൂടെ പൊതു സമൂഹത്തെ വഞ്ചിച്ചു : യു.പി.പി

ബഹ്‌റൈൻ : മെഗാ ഫെയര്‍ രക്ഷിതാക്കളല്ലാത്തവര്‍ നടത്തരുതെന്നും നറുക്കെടുപ്പിനുള്ള റാഫിള്‍ ടിക്കറ്റുകളില്‍ വേണ്ടപ്പെട്ട മന്ത്രാലയങ്ങള്‍ അംഗീകരിച്ചതിന്‍റെ രേഖകളോ നമ്പറോ ഇല്ലെന്നും ഇത് വന്‍ ക്രമക്കേടിന് വഴിയൊരുക്കുമെന്നും യു.പി.പി ആദ്യമേ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് പരാതി നല്‍കുകയും പത്രമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും ചെയ്തതാണ്. എന്നാല്‍ യു.പി.പി യുടെ വാദം ശരിയല്ലെന്നും അവര്‍ ഫെയറിനും റാഫിളിനും എതിരാണെന്നുമുള്ള രീതിയില്‍ അവ്യക്തവും തെറ്റായ രീതിയിലുള്ളതുമായ മറുപടികള്‍ പറഞ്ഞൊഴിഞ്ഞ് പൊതു സമൂഹത്തെ മുഴുവന്‍ തെറ്റി ദ്ധരിപ്പിക്കുകയാണ് സ്കൂളിലെ കാവല്‍ ഭരണസമിതി ചെയ്തത്. റാഫിളിന്‍റെ അവസാന നിമിഷങ്ങളില്‍ നറുക്കെടുപ്പിനായി റാഫിള്‍ ബോക്സില്‍ സൂക്ഷിക്കേണ്ട റാഫിള്‍ കൂപ്പണുകള്‍ പരക്കെ പുറത്താകുകയും അര്‍ദ്ധരാത്രിയില്‍ അദ്ധ്യാപകരെയും മറ്റു ജീവനക്കാരെയും കൊണ്ട് ആദ്യമേ ടിക്കറ്റിനോട് ചേര്‍ത്ത് രേഖപ്പെടുത്തേണ്ടിയിരുന്ന മന്ത്രാലയത്തിന്‍റെ അംഗീകാരവും നമ്പറു കളുമടങ്ങുന്ന സീലുകള്‍ ടിക്കറ്റുകളിലെ കൗണ്ടര്‍ ഫോയിലുകളില്‍ മാത്രം പതിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ ഇന്നലെ രാത്രി വ്യാപകമായി പുറത്തായതോടെ റാഫിളിലൂടെ ഒരു കാവല്‍ ഭരണസമിതി നടത്താനുദ്ദേശിച്ച വന്‍ സാമ്പത്തിക ക്രമക്കേടിന്‍റെ പൂര്‍ണ്ണ രൂപമാണ് പുറത്തായത്. റാഫിള്‍ നടത്തുന്നത് വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും സഹായിക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ചത് കൊണ്ട് മാത്രം സഹകരിക്കാന്‍ കൂടെ നിന്ന സമൂഹത്തിലെ നല്ലവരായ ചില സാമൂഹ്യ പ്രവര്‍ത്തകരേയും മനുഷ്യ സ്നേഹികളേയും അവഹേളിക്കുന്ന രീതിയിലുള്ള സംഭവങ്ങളാണ് പൊതു സമൂഹത്തിന് മുന്നില്‍ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍മെഗാ ഫെയറുകള്‍ നടക്കുമ്പോൾ റാഫിള്‍ കൂപ്പണുകള്‍ നിക്ഷേപിക്കാനുള്ള റാഫിള്‍ ബോക്സുകള്‍ പ്രവേശകവാടത്തിനടുത്തും പ്രധാന വേദിക്ക് തൊട്ടു മുന്‍പിലും സ്ഥാപിക്കാറുണ്ട്. ഇത്തവണ ഇത് സ്ഥാപിക്കാതിരുന്നത് മന്ത്രാലയത്തിന്‍റെ അനുമതി മുദ്ര പതിച്ചിട്ടില്ലാത്ത വ്യാജ ടിക്കറ്റുകളിലൂടെ പദ്ധതിയിട്ട ഭീമമായ സംഖ്യയുടെ ക്രമക്കേട് നടത്താനായിരുന്നെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നലെ മന്ത്രാലയത്തിലെ ആളുകള്‍ നറുക്കെടുപ്പിന് എത്താത്തത് കാരണം നറുക്കെടുപ്പ് മാറ്റി വെച്ചിരിക്കുന്നതായി പാതിരാത്രിയിലാണ് ചെയര്‍മാന്‍ പദവിയിലിരിക്കുന്ന ആള്‍ പ്രഖ്യാപിച്ചത് . ധൃതിവെച്ച് മന്ത്രാലയത്തിന്‍റെ അംഗീകാര മുദ്രയില്ലാത്ത കോടികണക്കിന് രൂപയുടെ ടിക്കറ്റുകളാണ് വിദ്യാര്‍ത്ഥികളിലൂടേയും അദ്ധ്യാപകരിലൂടെയും മറ്റു ഏജന്‍റ്മാരിലൂടേയും വിറ്റഴിക്കപ്പെട്ടത്. ഇത് തികച്ചും ഈ രാജ്യത്തെ റാഫിള്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും മുന്‍ വര്‍ഷങ്ങളിലെ പോലെ ഫെയര്‍ വരുമാനത്തില്‍ സാമ്പത്തിക ക്രമക്കേട് നടത്താനുള്ള lഗൂഡതന്ത്രത്തിന്‍റെ ഭാഗമാണെന്നും യു.പി.പി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് ദിനാര്‍ കൊടുത്ത് ടിക്കറ്റെടുത്ത ഒരാളുടെ റാഫിള്‍ കൂപ്പണ്‍ അതി സൂക്ഷ്മതയോടെ എത്രയും പെട്ടെന്ന് റാഫിള്‍ ബോക്സില്‍ നിക്ഷേപിച്ച് നറുക്കെടുക്കുന്നത് വരെ സുരക്ഷിതമായി സൂക്ഷിക്കേണ്ടുന്നതിന് പകരം ക്ളാസ്സ് മുറികളില്‍ പലഭാഗത്തായി ചിതറിയിടുകയും വല്‍പനയ്ക്ക്പുറത്ത് വിടുന്നതിന് മുന്‍പ് ടിക്കറ്റ്ലീഫിലും റാഫിള്‍ കൂപ്പണിലും ഒരുമിച്ച് ചേര്‍ത്ത് പതിക്കേണ്ട മുദ്രകള്‍ തങ്ങളുടെ ഗൂഡതന്ത്രങ്ങള്‍ പിടിക്കപ്പെടുമോ എന്ന വ്യഗ്രതയില്‍ ഒരോരുത്തരുടേയും സ്വകാര്യ രേഖകള്‍ രേഖപ്പെടുത്തിയ കൗണ്ടര്‍ ഫോയിലുകളില്‍ മാത്രം പതിപ്പിക്കാന്‍ മുതിര്‍ന്നതെന്നും വളരെയേറെ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തവണത്തെഫെയറിന്‍റേയും റാഫിളിന്‍റേയും നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ സുതാര്യവും നിയമാനുസൃതമല്ലാത്തതിന്‍റെ പേരില്‍ നാളെ സ്കൂളിന്‍റെഭാവിയേയും നിലനില്‍പിനേയും തന്നെ ബാധിക്കുമോ എന്ന് പോലും നമ്മള്‍ ഭയപ്പെടേണ്ടിയിരിക്കുന്നു. ഇനിയും രക്ഷിതാക്കളേയും പൊതു സമൂഹത്തേയും വിഡ്ഢികളാക്കി നല്ലപിള്ള ചമയാതെ അനര്‍ഹമായ സ്ഥാനങ്ങളില്‍ നിന്നും രക്ഷിതാക്കളല്ലാത്തവര്‍ എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തി ഒഴിഞ്ഞു പോകണമെന്നും യു.പി.പി. ആവശ്യപ്പെടുകയാണെന്നും പത്ര സമ്മേളനത്തില്‍ യു.പി.പി. നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ യു.പി.പി ചെയര്‍മാന്‍ എബ്രഹാം ജോണ്‍,കണ്‍വീനര്‍ അനില്‍.യു.കെ മറ്റു നേതാക്കളായ ബിജുജോര്‍ജ്ജ്,ജ്യോതിഷ് പണിക്കര്‍ ,ജോണ്‍ ബോസ്കോ,അബ്ബാസ് സേഠ്, ജോണ്‍തരകന്‍,അന്‍വര്‍ ശൂരനാട് എന്നിവര്‍ പങ്കെടുത്തു.

നറുക്കെടുപ്പ് മാറ്റിയത് മന്ത്രാലയം നിർദേശം അനുസരിച്ചു:സ്കൂൾ അധികൃതർ 

ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിനോടൊപ്പം നടത്താനിരുന്ന റാഫിൾ നറുക്കെടുപ്പ് ഞായറാഴ്ചയിലേക്കു മാറ്റിയത് വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാണ് സ്കൂൾ അധികൃതർ വ്യക്തമാക്കി . റാഫിളുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നിരന്തരം പരാതികൾ അയച്ചതാണ് നറുക്കെടുപ്പ് മാറ്റിവച്ചത് .
വി​ൽ​പ​ന ന​ട​ത്തി​യ ഓ​രോ ടി​ക്ക​റ്റും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ത്തി, മ​ന്ത്രാ​ല​യ​ത്തി​​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​നു​മ​തി ന​മ്പ​ർ സീ​ൽ ചെയ്‌താണ്‌ ബോ​ക്സി​ൽ നി​ക്ഷേ​പി​ച്ച​ത് . ബോ​ക്സി​ൽ നി​​ക്ഷേ​പി​ച്ച കൂ​പ്പ​ണു​ക​ൾ പു​റ​ത്തെ​ടു​ത്ത് സീൽ ചെയ്തു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി എ​ല്ലാ ന​ട​പ​ടി​ക​ളും വി​ഡി​യോ റെ​ക്കോ​ഡി​ങ് അടക്കമുള്ള പ്രവർത്തനങ്ങൾ വഴി സാക്ഷ്യപെടുത്തിയിട്ടുണ്ടെന്നും ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു . ഇന്ത്യൻ സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫെയറിനാണ് ബഹ്‌റൈൻ കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു .