ബഹ്‌റൈൻ മലയാളികളുടെ രഘു ഏട്ടൻ (എം പി രഘു ) വിടവാങ്ങി

മനാമ  : ബഹ്‌റൈൻ പ്രവാസ ലോകത്ത് അറിയപ്പെടുന്ന പൊതുപ്രവർത്തകനും കേരളിയ സമാജത്തിലെ നിറ  സാന്നിധ്യവും ആയിരുന്ന എം പി രഘു മരണമടഞ്ഞു ( എം പി രാമനാഥൻ) .പാലക്കാട് സീദേശി ആയ അദ്ദേഹം റോളക്സ് കമ്പനിയിൽ ഉദ്യോഗസ്ഥൻ ആയിരുന്നു . കുടുംബ സമ്മേതം ബഹ്‌റിനിൽ വർഷങ്ങൾ ആയി താമസിച്ചു വരികയായിരുന്നു . കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ആയി ബഹ്‌റൈൻ കിംഗ് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു . ഭാര്യ : ശാന്ത യും രണ്ടു ആൾകുട്ടികളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം .ബഹ്‌റൈൻ കേരളീയ സമാജം വൈസ് പ്രസിഡന്റ് ജനറൽ സെക്രട്ടറി ആയും കൂടാതെ മറ്റ് സംഘടകളുടയും ചുമതല അദ്ദേഹം വഹിച്ചിട്ടുണ്ട് .