ഒമാന്റെ വിവിധ ഭാഗങ്ങളിൽ കാറ്റിനും മഴക്കും സാധ്യത

wetherകടലിൽ അന്തരീക്ഷ മർദ്ദം കുറയുന്നതിനാൽ ഒമാന്റെ വിധ ഭാഗങ്ങളില്‍ കാറ്റിനും മഴക്കും സാധ്യതുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിപ്പ് നല്കി .രാജ്യത്തിന്റെ ചിലഭാഗത്ത് ശക്തമായ തണുപ്പ് അനുഭവപ്പെടുകയാണ്. പകല്‍ ആകാശം പൊതുവില്‍ മേഘാവൃതമായിരുന്നു,ഇടിയോടു കൂടിയ മഴക്കാണ്‌ സാധ്യത.മുസണ്ഡം,നോർത്ത്, സൗത്ത് അൽബാദിന,സൗത്ത് അൽ ശർഖിയ, മസ്കറ് എന്നി ഗവർണെറ്റുകളിലാണ് മഴയ്ക്ക് സാധ്യത ഉള്ളത് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.നാളെ മുതൽ 24 നാലുവരെയുള്ള ദിവസങ്ങളിൽആണ് മഴ പ്രതീക്ഷിക്കുന്നത്. മുസണ്ഡം കടലിൽ തിരമാലകൾ 2.5 മീറ്റർ മുതൽ 3 മീറ്റർ വരെ ഉയരാൻ സാധ്യത ഉണ്ടെന്നും അറിയിപ്പിൽ പറയുന്നു.