റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ വരും ദിനങ്ങളില്‍ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് അധികൃതര്‍. അടുത്ത ചൊവ്വാഴ്ച വരെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി മുന്നറിയിപ്പ്.മക്ക, മദീന, ശര്‍ഖിയ, അല്‍ ബഹ, അസിര്‍, ജിസാന്‍, ഹായില്‍, അല്‍ ജൗഫ് എന്നിവിടങ്ങളിലാണ് കാലാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങള്‍ അനുഭവപ്പെടുകയെന്നും അധികൃതര്‍ അറിയിച്ചു. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ശക്തമായ കാറ്റില്‍ പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ ഉയരുന്നതിനാല്‍ കാഴ്ചാ ദൂരം കുറയാന്‍ കാരണമാവുമെന്നും അധികൃതര്‍ അറിയിച്ചു.