അബുദാബി: യുഎഇയില്‍ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 23 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. അല്‍ ഐന്‍, ഫുജൈറ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. ചൊവ്വ, ബുധൻ ദിവസങ്ങളിലും താപനിലയിൽ കുറവുണ്ടാകുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.