നമുക്ക് ലഫിച്ച സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിർത്താൻ രക്തം ചൊരിയേണ്ട കാലഘട്ടം കെ പി സീ സി ജനറൽ സെക്രട്ടറി അഡ്വ.കോശി എം കോശി

ജിദ്ദ : രാജീവ് ഗാന്ധി സാംസ്കാരിക വേദി സൗദി റീജണൽ ഉത്ഘാടകനവും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും വിപുലമായ പരിപാടികളോടു കൂടി ജിദ്ദയിൽ ഓൺലൈൻ മീറ്റിങ്ങിലൂടെ നിർവ്വഹിച്ചു റീജിയണൽ കൺവീനർ ഷാജി പുന്നപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.  കെ പി സീ സി ജനറൽ സെക്രട്ടറി അഡ്വ.കോശി എം കോശി ഉത്ഘാടനം നിർവ്വഹിച്ചു.  ആശംസകൾ അർപ്പിച്ചു കൊണ്ട് മാവേലിക്കര മുൻ എം എൽ എ കെ കെ ഷാജു,   കെ പി സീ സീ നിർവ്വാഹക സമിതി അംഗം കെ സാദിഖ് അലിഖാൻ, നോർക്കാ റൂട്ട്സ് കൺസൾട്ടൻസ് ഷിഹാബ് കൊട്ടുകാട്, ഒ ഐ സീ സി ജിദ്ദ റീജിയണൽ പ്രസിഡന്റ് കെ റ്റി യെ മുനീർ മക്ക, ഓ ഐ സീ സി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട്, ദുബായ് രാജീവ് ഗാന്ധി സാംസ്കാരിക വേദി പ്രസിഡന്റ് നെബു മൈക്കിൾ, ബഹറിൻ പ്രസിഡന്റ് ഷാജി തങ്കച്ചൻ, മണ്ഡലം പ്രസിഡന്റ് ഷാനവാസ് ഖാൻ, ദുബായ് സെക്രട്ടറി മധു കോമല്ലൂർ യൂനുസ് സഹിബ്, എന്നിവർ പങ്കെടുത്തു റീജിയണൽ ചെയർമാൻ റെജി അബ്ദുള്ളാ സാഗതം ആശംസിക്കുകയും ജോഷി ചുനക്കര നന്ദി അറിയിച്ചു