ബഹ്‌റൈൻ :കേരള സർക്കാരും മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന പ്രവാസി വകുപ്പും പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന കാര്യത്തിൽ അമ്പേ പരാജയമാണ് എന്ന് സംസ്ഥാന ഗവൺമെന്റിന്റ് പ്രവാസികളോടുള്ള നയങ്ങളിൽ നിന്ന് വ്യെക്തമായതായി ഓ ഐ സി സി ആരോപിക്കുന്നു.
കേരളത്തിന് പുറത്ത് വിദേശ നാടുകളിൽ വരുമ്പോൾ പ്രവാസികളെ നെഞ്ചിലേറ്റി നടക്കുന്ന മുഖ്യമന്ത്രി ജോലി നഷ്ട്ടപ്പെട്ട് , ശമ്പളം വെട്ടി കുറച്ചു, കോവിഡ് 19 പകർച്ചവ്യാധിയുടെ മരണഭീതിയിൽ കഴിയുന്ന പ്രവാസികൾ കണ്ണീരോടു കൂടി കേരളത്തിലേക്ക് തിരിച്ചുവരുവാൻ ആഗ്രഹിക്കുമ്പോൾ, ഒരു ആശ്രയമായി പ്രവാസി വകുപ്പിന് എത്താൻ കഴിയാത്തതുകൊണ്ട് സർക്കാർ വൻ പരാജമായെന്നു ഓ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അഭിപ്രയപ്പെട്ടു.
കേരള ഗവൺമെൻറ്റ് മന്ത്രി സഭയോഗം എടുത്ത പ്രവാസികൾ നാട്ടിലേക്ക് ജൂൺ 20 ന് ശേഷം യാത്ര ചെയ്യുന്നതിന് കോവിഡ് 19 ടെസ്റ്റ് നിർബന്ധമാക്കിയ തീരുമാനം ഗൾഫ് നാടുകളിൽ അപ്രായോഗിഗമായതിനാൽ അടിയന്തരമായി പിൻവലിക്കുവാൻ കേരളത്തിലെ ശ്രീ പിണറായി സർക്കാർ തയ്യാറാകണമെന്ന് ഗ്ലോബൽ കമ്മറ്റിയുടെ ജനറൽ സെക്രട്ടറി ആവിശ്യപെട്ടു.
തീർച്ചയായും ഇത് തിരുത്തുവാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല എങ്കിൽ പ്രവാസലോകത്തു നിന്നും ശക്തമായ പ്രധിഷേധ സമരങ്ങൾ കേരള ഗവണ്മെന്റിനെതിരേ ആഞ്ഞടിക്കുന്ന ഒരു വലിയ ശക്തിയായി ഉണ്ടാകും എന്ന് അറിയുക്കുന്നതോടൊപ്പം നാട്ടിലേക്കു പോകുവാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസികളെയും നാട്ടിൽ എത്തിക്കുവാനുള്ള ഉത്തരവാദിത്തം കേരള ഗവണ്മെന്റ് ഏറ്റെടുക്കണം എന്ന് കൂടി ഓ ഐ സി സി ആവിശ്യപ്പെട്ടു