അൽകോബാർ: റാക്കയിലെ മത സാമൂഹിക രംഗത്തെ നിറ സാന്നിധ്യവും ജീവ കാരുണ്യ രംഗത്ത് രണ്ടു പതിറ്റാണ്ട് സജീവ സാന്നിധ്യമായിരുന്ന സലാഹുദ്ദീൻ കരുനാഗപ്പള്ളി പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്നു.കൊല്ലം ജില്ലയിലെ തൊടിയൂർ സ്വദേശിയായ സലാഹുദ്ദീൻ റാക്ക തിജാരിയയില് ബിബിസി പെയിൻ്റ് സെയിൽസ് ഓഫീസർ ആയിരുന്നു. റാക്ക ഏരിയാ കെഎംസിസിയുടെ നേതൃ നിരയിലുള്ള സലാഹുദ്ദീന് ഏരിയ കമ്മിറ്റി പ്രവർത്തകസമിതി യാത്രയപ്പ് നൽകി ഏരിയ കമ്മിറ്റി പ്രസിഡണ്ട് ഇക്ബാൽ ആനമങ്ങാട് അധ്യക്ഷത വഹിച്ച യോഗം അൽ കോബാര് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സിദ്ദീഖ് പാണ്ടികശാല ഉദ്ഘാടനം ചെയ്തു. ഹബീബ് പൊയില് തൊടി, നജീബ് ചീക്കിലോട്,ബീരാൻ ചേറൂർ
ഫൈസൽ വാണിയമ്പലം, ഷാനവാസ് ബേപ്പൂർ, നിസാർ കരുനാഗപ്പള്ളി, ജമാൽ കുറ്റിയാടി, ആഷിഖ് മണ്ണാർക്കാട്, റഷീദ് കരുനാഗപ്പള്ളി, എന്നിവർ യാത്രാ മംഗളങ്ങൾ നേർന്നു. നന്ദിയും പറഞ്ഞു. റാക്ക കെഎംസിസി യുടെ സ്നേഹോപഹാരം ഇക്ബാൽ ആനമങ്ങാട് സലാഹുദ്ദീന് കൈമാറി.
റാക്ക ഏരിയ ആക്ടിംഗ് ജനറൽ സെക്രട്ടറി അനസ് പകര സ്വാഗത പ്രഭാഷണം നടത്തി.യാത്രയയപ്പിന് കൃതജ്ഞത രേഖപ്പെടുത്തി സലാഹുദ്ദീൻ കരുനാഗപ്പള്ളി സംസാരിച്ചു.