മസ്‌കത്ത്∙ ഒമാനില്‍ റമസാന്‍ മാസത്തിലെ തൊഴില്‍ സമയം പുനക്രമീകരിച്ചു. പൊതുമേഖലയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയായിരിക്കും പ്രവൃത്തിസമയം. ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രിയും സിവില്‍ സര്‍വീസ് ചെയര്‍മാനുമായ സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സഊദ് അല്‍ ബുസൈദിയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ സമയം ആറ് മണിക്കൂറായി കുറച്ചിട്ടുണ്ടെന്ന് മാനവവിഭവ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി അറിയിച്ചു. ദിവസം ആറ് മണിക്കൂര്‍ വീതം ആഴ്ചയില്‍ 30 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യിക്കാന്‍ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.