റമദാൻ മജ്‌ലിസ് മെയ് 1 ന്

ബഹ്‌റൈൻ : ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ  ബഹറൈൻ പ്രവാസികൾക്കായി റമദാൻ മജ്‌ലിസ്  സംഘടിപ്പിക്കുന്നു. മെയ് 1 നു ഒരു മണിക്ക് സൂം ഓൺലൈൻ പ്ളാറ്റ്ഫോം വഴി  നടക്കുന്ന പരിപാടിയിൽ കേരളത്തിലെ പ്രമുഖ പണ്ഡിതന്മാരായ ടി ആരിഫലി, എം എം അക്ബർ , ഹാഫിദ് അബ്ദുശുക്കൂർ ഖാസിമി എന്നിവർ വിവിധ സെഷനുകളിലായി സംബന്ധിക്കും .   കൂടുതൽ വിവരങ്ങൾക്ക് 33604327  എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.