റമദാൻ മാസത്തിലെ വിലവർധന: നിരീക്ഷണം ശക്തമാക്കി അധികൃതർ

file pic

മസ്കറ്റ്: റമദാന് മുന്നോടിയായി ഒമാന്‍ വിപണിയില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.റമദാന്‍ കാലത്ത് വിപണിയിലെ തിരക്ക് മുതലെടുത്ത് അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്ന പ്രവണത അതോറിറ്റിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് ശക്തമായി തടയുമെന്ന് ഒമാന്‍ ഉപഭോക്തൃ അതോറിറ്റി ഡയറക്ടര്‍ ഹിലാല്‍ ബിൻ സഊദ് അല്‍ ഇസ്മായീലി പറഞ്ഞു. നിയമം ലംഘിച്ച് സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്ന വ്യാപാരികളില്‍ നിന്ന് വൻതുക പിഴ ഈടാക്കും. റമദാന് മുമ്പു തന്നെ വിപണിയില്‍ അതോറിറ്റിയുടെ നിരീക്ഷണം ശക്തമാക്കിയതായും അധികൃതർ ഓർമിപ്പിച്ചു.